മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ യൂറോപ്യൻ ചാന്പ്യന്മാരായ റയൽ മാഡ്രിഡിന്റെ കഷ്ടകാലം തുടരുന്നു. എവേ പോരാട്ടത്തിൽ ലെഗാനസുമായി റയൽ 1-1 സമനിലയിൽ കുടുങ്ങി. 45-ാം മിനിറ്റിൽ മുന്നിലെത്തിയ ലെഗാനസിനെ 51-ാം മിനിറ്റിൽ കരിം ബെൻസെമയിലൂടെ റയൽ ഒപ്പം പിടിക്കുകയായിരുന്നു.