ലണ്ടന്‍/ മാഞ്ചസ്റ്റര്‍: ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് ക്രിസ്റ്റല്‍ പാലസിനെ തോല്പിച്ചു. സിറ്റിക്കായി റഹീം സ്റ്റെര്‍ലിംഗ് ഇരട്ട ഗോള്‍ നേടി. രണ്ടു പകുതികളിലുമായിരുന്നു സ്റ്റെര്‍ലിംഗിന്റെ ഗോളുകള്‍. ഒരു ഗോള്‍ ഗബ്രിയേല്‍ ജീസസിന്റെ വകയായിരുന്നു. ലൂക്ക മിലിവോജെവിച്ചാണ് ക്രിസ്റ്റല്‍ പാലസിന്റെ ആശ്വാസ ഗോള്‍ നേടിയത്. 33 കളിയില്‍ സിറ്റിക്ക് 83 പോയിന്റാണുള്ളത്.
പോള്‍ പോഗ്ബയുടെ ഇരട്ട പെനല്‍റ്റിയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ചു. ജയത്തോടെ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തെത്തി. 33 കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 64 പോയിന്റാണുള്ളത്.