മാഡ്രിഡ്: ലാ ലിഗ ഫുട്ബോളില്‍ അത്ലറ്റിക്കോ മാഡ്രിഡ് ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചു. അത്ലറ്റിക്കോ മാഡ്രിഡ് 2-0ന് സെല്‍റ്റ വിഗോയെ തോല്പിച്ചു. രണ്ടു പകുതിയിലുമായി ആന്ത്വാന് ഗ്രീസ്മാനും ആല്‍വരോ മൊറാട്ടയും നേടിയ ഗോളുകളിലാണ് അത്ലറ്റിക്കോയുടെ ജയം. ലീഗില്‍ 32 കളി വീതം പൂര്‍ത്തിയായപ്പോള്‍ ബാഴ്സലോണയ്ക്ക് 74 പോയിന്റും അത്ലറ്റിക്കോയ്ക്ക് 65 പോയിന്റുമാണുള്ളത്.