ബര്‍ലിന്‍: ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ ഒന്നാം സ്ഥാനത്ത് വീണ്ടും തിരിച്ചെത്തി. കിംഗ്സ് ലി കോമന്റെ ഇരട്ട ഗോള്‍ മികവില്‍ ബയേണ്‍ 4-1ന് ഫോര്ച്ച്യുണ ഡ്യൂസല്ഡോര്ഫിനെ തോല്‍പ്പിച്ചു. ശനിയാഴ്ച ജയിച്ച് ബൊറൂസിയ ഡോര്‍ട്മുണ്ട് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇരുടീമിനും ഇനി അഞ്ചു മത്സരം കൂടിയുണ്ട്.