മിലാന്: ഇറ്റാലിന്‍ സീരി എ ഫുട്ബോളില്‍ എസി മിലാനും റോമയ്ക്കും ജയം. മിലാന് 1-0ന് ലാസിയോയെയും എഎസ് റോമ ഇതേ സ്കോറിന് ഉഡൂനിസിനെയും തോല്‍പ്പിച്ചു. ഫ്രാങ്ക് കെസിയുടെ പെനല്‍റ്റി ഗോളാണ് മിലാന് ജയമൊരുക്കിയത്. ജയത്തോടെ മിലാന് നാലാം സ്ഥാനത്തെത്തി. രണ്ടാം പകുതിയില്‍ എഡിന് ജെക്കോയുടെ ഗോളിലാണ് റോമയുടെ ജയം. റോമ അഞ്ചാം സ്ഥാനത്താണ്.