മൊഹാലി: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സീസണിലെ ആദ്യ ജയം. തുടർച്ചയായ ആറു തോൽവികൾക്കുശേഷമാണ് ബംഗളൂരു വിജയം രുചിച്ചത്. കിംഗ്സ് ഇലവൻ പഞ്ചാബിനെ എട്ടുവിക്കറ്റിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗളൂരു 19.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
സ്കോർ:പഞ്ചാബ് കിംഗ്സ് ഇലവൻ: 173/4
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: 174/2
വിരാട് കോലിയും (53 പന്തിൽ 67), ഡിവില്ലിയേഴ്സും (38 പന്തിൽ പുറത്താവാതെ 58) ആണ് ബംഗളൂരുവിന്റെ വിജയശില്പികൾ.
സെഞ്ചുറി നേടിയില്ലെങ്കിലും 99 റണ്‍സുമായി പുറത്താകാതെനിന്ന ഗെയിലിന്റെ കരുത്തിലാണ് പഞ്ചാബ് കിംഗ്സ് ഇലവൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ മികച്ച സ്കോർ നേടിയത്. 64 പന്ത് നേരിട്ട വിൻഡീസ് താരം അഞ്ച് സിക്സും 10 ഫോറും അടക്കമാണ് 99 റണ്‍സ് എടുത്തത്്.
ഓപ്പണിംഗ് വിക്കറ്റിൽ ഗെയ്ലും കെ.എൽ. രാഹുലും (15 പന്തിൽ 18 റണ്‍സ്) ചേർന്ന് 66 റണ്‍സ് അടിച്ചെടുത്തു. 38 പന്തിലാണ് ഇവർ 66 റണ്‍സ് സ്വന്തമാക്കിയത്. അഞ്ചാം വിക്കറ്റിൽ മൻദീപ് സിംഗിനെ കൂട്ടുപിടിച്ച് ഗെയ്ൽ 60 റണ്‍സിന്റെ അഭേദ്യ കൂട്ടുകെട്ടും സ്ഥാപിച്ചു. അവസാന ആറ് ഓവറിൽ ഇവർ നേടിയ 60 റണ്‍സ് ആണ് പഞ്ചാബിനെ 173ൽ എത്തിച്ചത്. റോയൽ ചലഞ്ചേഴ്സിന്റെ മുഹമ്മദ് സിറാജ് ആണ് ഏറ്റവും അധികം റണ്‍സ് വഴങ്ങിയത്. നാല് ഓവറിൽ 54 റണ്‍സ് സിറാജ് വിട്ടുനല്‍കി.