ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം എഫ്സി ഗോവ സ്വന്തമാക്കി. ഫൈനലിൽ ചെന്നൈയിൻ എഫ്സിയെ 1-2നു കീഴടക്കിയാണ് ഗോവ കിരീടം സ്വന്തമാക്കിയത്.
51-ാം മിനിറ്റിൽ കൊറോമിനസ് ഗോവയെ മുന്നിലെത്തിച്ചു. എന്നാൽ, 54-ാം മിനിറ്റിൽ അഗസ്തോ സാന്റോസ് ചെന്നൈയിനായി ഗോൾ മടക്കി. ബെർണാഡോ ഫെർണാണ്ടസിന്റെ (64-ാം മിനിറ്റ്) വകയായിരുന്നു ഗോവയുടെ വിജയ ഗോൾ.
കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിയായിരുന്നു സൂപ്പർ കപ്പ് സ്വന്തമാക്കിയത്. അന്ന് ഐഎസ്എൽ ഫൈനലിൽ പരാജയപ്പെട്ടശേഷമായിരുന്നു ബംഗളൂരുവിന്റെ സൂപ്പർ കപ്പ് കിരീട നേട്ടം. സമാനമായ സംഭവമാണ് ഇത്തവണയും അരങ്ങേറിയത്. ഐഎസ്എൽ ഫൈനലിൽ പരാജയപ്പെട്ട ഗോവയ്ക്ക് സൂപ്പർ കപ്പ് കിരീടം.