കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ ട്വന്റി-20 പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ താരമായത് ശിഖർ ധവാൻ. ധവാൻ 63 പന്തിൽ 97 റണ്‍സുമായി പുറത്താകാതെനിന്നപ്പോൾ ഡൽഹി ഏഴ് പന്ത് ബാക്കിനിൽക്കേ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. കോൽക്കത്ത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റണ്‍സ് നേടിയപ്പോൾ ഡൽഹി 18.5 ഓവറിൽ മൂന്നിന് 180 അടിച്ച് ജയിക്കുകയായിരുന്നു.
ഈ സീസണ് ഐപിഎലിലെ 41-ാമത് അർധസെഞ്ചുറിയാണ് ധവാൻ സ്വന്തമാക്കിയത്. ഡൽഹിയുടെ തുടർച്ചയായ രണ്ടാമത്തെ ജയമാണ്. ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ ഡൽഹിക്ക് നാല് ജയങ്ങളിൽനിന്നായി എട്ട് പോയിന്റാണുള്ളത്. ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേയാണ് ഡൽഹിയുടെ അടുത്ത മത്സരം. സണ്‍റൈസേഴ്സുമായുള്ള ആദ്യ മത്സരം ഡൽഹി അഞ്ച് വിക്കറ്റിനു പരാജയപ്പെട്ടിരുന്നു.