മുംബൈ: ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ടീമിനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ ഇന്നലെ അറിയിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലി, പരിശീലകൻ രവി ശാസ്ത്രി, സെലക്ടർമാർ എന്നിവരുടെ യോഗത്തിനുശേഷമാണ് ടീം പ്രഖ്യാപനം നടക്കുക. സെലക്ഷൻ മീറ്റിംഗിനുശേഷം ഉച്ചകഴിഞ്ഞ് പ്രസ് കോണ്‍ഫറൻസിലൂടെ ടീമിനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചു.
ടീമിൽ ആരൊക്കെയുണ്ടാകുമെന്ന് ഏറെക്കുറേ വ്യക്തമാണെങ്കിലും നാലാം നന്പറിൽ ആരാകും എന്നത് സസ്പെൻസ് ആയി നിലനിൽക്കുകയാണ്. മൂന്ന് ബാക്ക് അപ്പ് പേസർമാരെ ടീമിൽ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ടീം പ്രഖ്യാപനത്തിന്റെ തത്സമയം സംപ്രേഷണം ഉണ്ടെന്നതും പ്രത്യേകതയാണ്. സ്റ്റാർ സ്പോർട്സ് ചാനലുകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം തത്സമയം ആരാധകരിലെത്തിക്കുന്നത്.