+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​​റ്റാ​​യ ന​​ട​​പ​​ടി: ബ​​ട്‌​ല​​ർ

ജയ്പുർ: അ​ന്പ​യ​റു​ടെ തീ​രു​മാ​നം ചോ​ദ്യം​ചെ​യ്തു​ള്ള ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് നാ​യ​ക​ൻ എം.​​എ​​സ്. ധോ​​ണി​​യു​​ടെ ന​​ട​​പ​​ടി​​യെ വി​​മ​​ർ​​ശി​​ച്ച് രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് താ​​രം ജോ​​സ് ബ​​ട
തെ​​റ്റാ​​യ ന​​ട​​പ​​ടി: ബ​​ട്‌​ല​​ർ
ജയ്പുർ: അ​ന്പ​യ​റു​ടെ തീ​രു​മാ​നം ചോ​ദ്യം​ചെ​യ്തു​ള്ള ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് നാ​യ​ക​ൻ എം.​​എ​​സ്. ധോ​​ണി​​യു​​ടെ ന​​ട​​പ​​ടി​​യെ വി​​മ​​ർ​​ശി​​ച്ച് രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് താ​​രം ജോ​​സ് ബ​​ട്‌​ല​​ർ.

മ​​ത്സ​​ര​​ത്തി​​നി​​ടെ മൈ​​താ​​ന​​ത്തേ​​ക്കി​​റ​​ങ്ങി​​യ ധോ​​ണി ചെ​​യ്ത​​ത് ശ​​രി​​യാ​​യി​​ല്ല. ഞാ​​ൻ ബൗ​​ണ്ട​​റി ലൈ​​നി​​ന​​ടു​​ത്താ​​യി​​രു​​ന്നു ഫീ​​ൽ​​ഡ് ചെ​​യ്തി​​രു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ എ​​ന്താ​​ണ് ശ​​രി​​ക്കും സം​​ഭ​​വി​​ച്ച​​തെ​​ന്ന് എ​​നി​​ക്കു​​റ​​പ്പി​​ല്ല.

ഐ​​പി​​എ​​ലി​​നി​​ടെ​​യു​​ള്ള മാ​​ന​​സി​​ക സ​​മ്മ​​ർ​​ദം വ​​ള​​രെ വ​​ലു​​താ​​ണ്. ഓ​​രോ റ​​ണ്‍​സും അ​​ത്ര​​യേ​​റെ പ്ര​​ധാ​​ന​​പ്പെ​​ട്ട​​തും. അ​​ത് മ​​ത്സ​​ര​​ത്തി​​ലെ ഒ​​രു പ്ര​​ധാ​​ന​​പ്പെ​​ട്ട നി​​മി​​ഷം ത​​ന്നെ​​യാ​​യി​​രു​​ന്നു. എ​​ന്നി​​രു​​ന്നാ​​ലും ആ ​​സ​​മ​​യ​​ത്ത് മൈ​​താ​​ന​​ത്തേ​​ക്ക് ക​​ട​​ന്ന​​ത് ശ​​രി​​യാ​​ണോ എ​​ന്ന് ചോ​​ദി​​ച്ചാ​​ൽ അ​​ല്ല എ​​ന്നാ​​ണ് പ​​റ​​യാ​​നു​​ള്ള​​തെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.