പോഡ്ഗോറിക (മോണ്ടിനെഗ്രോ): തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അഞ്ചു ഗോളടിച്ച് ഇംഗ്ലണ്ട് യൂറോ 2020 ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ വിജയത്തുടര്‍ച്ച നേടി. ഒരു ഗോളിനു പിന്നില്‍നിന്ന ഇംഗ്ലണ്ട് തിരിച്ചടിച്ച് 5-1ന് മോണ്ടിനെഗ്രോയെ തോല്‍പ്പിച്ചു. റോസ് ബാര്‍ക് ലി ഇരട്ട ഗോള്‍ നേടി. കൗമാരതാരങ്ങളായ ഡെക്ലാന് റൈസിനെയും കല്ലം ഹഡ്സണ്‍-ഒഡോയ് എന്നിവരെയും ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തിയാണ് ഗാരത് സൗത്ത്ഗേറ്റ് ഇംഗ്ലീഷ് ടീമിനെ അണിനിരത്തിയത്.
പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് മോണ്ടിനെഗ്രോ മുന്നിലെത്തി. മാര്‍കോ വെസോവിച്ച് ബോക്സിനുള്ളില്‍ നടത്തിയ വേഗത്തിലുള്ള മുന്നേറ്റം ആതിഥേയരെ മുന്നിലെത്തിച്ചു. അഞ്ചു തവണ ഏറ്റുമുട്ടിയതില്‍ ആദ്യമായാണ് ഇംഗ്ലണ്ടിനെ മോണ്ടിനെഗ്രോ പിന്നിലാക്കുന്നത്.
മോണ്ടിനെഗ്രോയുടെ ലീഡിന് അധികം ആയുസില്ലായിരുന്നു. 30-ാം മിനിറ്റില്‍ ബാര്‍ക്ലിയുടെ ഫ്രീകിക്കിന് പ്രതിരോധക്കാര്‍ക്കു മുകളില്‍ ഉയര്‍ന്നുനിന്ന മൈക്കിള്‍ കീന്റെ ശക്തമായ ഹെഡര്‍ വലയില്‍ തറച്ചുകയറി. വൈകാതെ തന്നെ ഇംഗ്ലണ്ട് ലീഡ് നേടി. ആദ്യ പകുതിയില്‍ മോണ്ടിനെഗ്രോയ്ക്കു ഭീഷണി ഉയര്‍ത്തിയ ഹഡ്സണ്‍ ഒഡോയ് ആണ് ഗോളിന് അസിസ്റ്റ് നല്‍കിയത്. ഇടതു പാര്‍ശ്വത്തില്‍നിന്ന് കൗമാരതാരം പായിച്ച ഷോട്ടിലേക്കു കാലുവച്ച ബാര്‍ക് ലി പന്ത് വലയിലാക്കി. 59-ാം മിനിറ്റില്‍ ബാര്‍ക് ലി രണ്ടാം ഗോളും നേടി. റഹീം സ്റ്റെര്‍ലിംഗിന്റെ ഓട്ടത്തില്‍ മുറിച്ചുകൊടുത്ത പാസ് പ്രതിരോധക്കാരുടെ മാര്‍ക്കിംഗ് ഒന്നുമില്ലാതെ നിന്ന ബാര്‍ക്ലി അനായാസം വലയിലാക്കി. മോണ്ടിനെഗ്രോ പ്രതിരോധക്കാരെ കടന്ന് ഓടിക്കയറിവന്ന സ്റ്റെര്‍ലിംഗ് ഒരുക്കിയ പാസില്‍ ഹാരി കെയ്ന്‍ ഗോള്‍ നേടി. അടുത്തത് സ്റ്റെര്‍ലിംഗിന്റെ ഗോളായിരുന്നു.
മത്സരശേഷം ഇംഗ്ലണ്ടിന്റെ ഡാനി റോസിനെതിരേ മോണ്ടിനെഗ്രോ ആരാധകര്‍ വംശീയ അധിക്ഷേപങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപണമുണ്ട്. ഭാഷാ പരിശോധന നടത്തിയാണ് ഇരുടീമിന്റെയും ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചത്. ഇവരെ തമ്മില്‍ സ്റ്റേഡിയത്തില്‍ വേര്തിരിച്ചിരുത്താനായിരുന്നു ഇത്തരം നടപടി. ഇംഗ്ലീഷ് കളിക്കാര്‍ക്കെതിരേയുള്ള വംശീയാധിക്ഷേപം അന്വേഷിക്കാന്‍ യുവേഫ ഉത്തവിട്ടു.
കൊസോവോ-ബള്‍ഗേറിയ മത്സരം 1-1ന് സമനിലയായി.