ആലപ്പുഴ: കേരളത്തിലെ ടേബിൾ ടെന്നിസിന്റെ സമഗ്രമായ പ്രോത്സാഹനത്തിനു ഉതകുംവിധം പരിശീലനങ്ങളും മത്സരങ്ങളും അടക്കം വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നു ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള (ടിടിഎകെ) ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി. കുട്ടികൾക്കും യുവാക്കൾക്കും ഒപ്പം മുതിർന്ന കളിക്കാർക്കും പ്രാമുഖ്യം നല്‍കും.
സംസ്ഥാന ടേബിൾ ടെന്നിസ് കളിക്കാർക്കായുള്ള കോച്ചിംഗ് ക്യാന്പ് ഏപ്രിൽ 22 മുതൽ ഒരു മാസം ആലപ്പുഴയിൽ ദേശീയ കോച്ച് സോമനാഥ് ഘോഷ് നയിക്കും. ഐടിടിഎഫ് കോച്ച് അക്രഡിറ്റേഷൻ സ്കീം ടേബിൾ ടെന്നിസ് ഐടിടിഎഫ്പിടിടി ലെവൽ വണ്‍ കോച്ചസ് ഡെവലപ്മെന്റ് ട്രെയിനിംഗ് ആൻഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാം മേയ് ഒന്‍പത് മുതൽ 13 വരെ തീയതികളിലായി നടക്കും. ടിടിഎഫ്ഐയും ടെൻവിക്കും ചേർന്ന് നടത്തുന്ന പരിപാടിയിൽ നാല്പതു വർഷത്തിലേറെയായി പരിശീലന പരിചയമുള്ള റിച്ചാർഡ് ഇ. മാക്എഫിയാണ് (യുഎസ്എ) കോഴ്സ് കണ്ടക്ടറും ട്രെയിനറും.
ജൂണ്‍ 15ന് മാസ്റ്റേഴ്സ് ടേബിൾ ടെന്നിസ് പ്രൈസ് മണി നാഷണൽ ചാന്പ്യൻഷിപ്പ് (40+, 50+, 60+) ആലപ്പുഴയിൽ നടക്കും. എം.പി. ചന്ദ്രശേഖരൻ ആണ് ചീഫ് കോ-ഓർഡിനേറ്റർ. സൗത്ത് സോണ്‍ നാഷണൽ ടേബിൾ ടെന്നിസ് ചാന്പ്യൻഷിപ്സ് തിരുവനന്തപുരത്ത് ഓഗസ്റ്റ് 14 മുതൽ 21 വരെ നടക്കും. ടിടിഎഫ്ഐയുടെ സഹകരണത്തോടെ വിദേശ കോച്ചിന്റെ കീഴിലുള്ള പരിശീലന പരിപാടി നവംബറിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജൂണിൽ സീസണ് ആരംഭിക്കുന്പോൾ കേരളത്തിലെ വിവിധ ജില്ലകളിൽ റാങ്കിംഗ്, പ്രൈസ് മണി ടൂർണമെന്റുകളും ജില്ലാ, സംസ്ഥാനതല മത്സരങ്ങളും നടത്തും.
ഇതുകൂടാതെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പ്രൈസ് മണി മത്സരങ്ങളും അവധിക്കാലങ്ങളിൽ പ്രത്യേക കോച്ചിംഗ് ക്യാന്പുകളും സൗഹൃദ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ ടേബിൾ ടെന്നിസ് അരീനകൾ മെച്ചപ്പെടുത്താനുള്ള പദ്ധതികളും ടിടിഎകെ പരിഗണിക്കുന്നുണ്ട്. ഹരിയാനയിലെ ഗുർഗാവിൽ ചേർന്ന ടേബിൾ ടെന്നിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിടിഎഫ്ഐ) 82ാമത് ആനുവൽ ജനറൽ ബോഡി മീറ്റിംഗിൽ ടിടിഎകെയുടെ വിവിധ പദ്ധതികൾക്ക് അംഗീകാരം നല്കി.