+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗെയിലാട്ടം തുടങ്ങി

ജ​യ്പു​ര്‍: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ല്‍ പ​തി​വ് തെ​റ്റി​ക്കാ​തെ ക്രി​സ് ഗെ​യ്‌​ലി​ന്‍റെ ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ട്. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നെ​തി​രേ ഗെ​യ്‌​ലി​ന്‍റ
ഗെയിലാട്ടം തുടങ്ങി
ജ​യ്പു​ര്‍: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ല്‍ പ​തി​വ് തെ​റ്റി​ക്കാ​തെ ക്രി​സ് ഗെ​യ്‌​ലി​ന്‍റെ ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ട്. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നെ​തി​രേ ഗെ​യ്‌​ലി​ന്‍റെ ത​ക​ര്‍പ്പ​ന്‍ അ​ര്‍ധ സെ​ഞ്ചു​റി​യി​ല്‍ കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റി​ന് 184 റ​ണ്‍സ് എ​ടു​ത്തു.

ടോ​സ് നേ​ടി​യ റോ​യ​ല്‍സ് കിം​ഗ്‌​സി​നെ ബാ​റ്റിം​ഗി​നു വി​ട്ടു. രാ​ജ​സ്ഥാ​നാ​യി ഓ​സീ​സ് താ​രം സ്റ്റീ​വ് സ്മി​ത്തി​റ​ങ്ങി. രാ​ജ​സ്ഥാ​ന്‍ നാ​യ​ക​ന്‍ അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ തീ​രു​മാ​നം ശ​രി​വ​യ്ക്കു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു ബൗ​ളിം​ഗ്. കിം​ഗ്‌​സ് ഇ​ല​വ​ന് ആ​ദ്യ ഓ​വ​റി​ന്‍റെ നാ​ലാം പ​ന്തി​ല്‍ കെ.​എ​ല്‍. രാ​ഹു​ലി​നെ (4) ന​ഷ്ട​മാ​യി. ഗെ​യ്‌​ലി​നൊ​പ്പം മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍ പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും സ്‌​കോ​റിം​ഗ് പ​തു​ക്കെ​യാ​യി​രു​ന്നു. 56 റ​ണ്‍സ് നേ​ടി ഈ ​കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞു. ഗെ​യ്‌​ലി​നൊ​പ്പം സ​ര്‍ഫറാസ്‍ ഖാ​നെ​ത്തി​യ​തോ​ടെ കിം​ഗ്‌​സ് ഇ​ല​വ​ന്‍ സ്‌​കോ​റിം​ഗി​ന്‍റെ വേ​ഗം കൂ​ട്ടി.

ഗെ​യ്‌​ലി​ന്‍റെ ബാ​റ്റി​ല്‍നി​ന്നും ഫോ​റു​ക​ളും സി​ക്‌​സും ഒ​ഴു​കി. അ​ർധ‍ സെ​ഞ്ചു​റി ക​ട​ന്ന് കൂ​റ്റ​ന്‍ അ​ടി​ക​ളു​മാ​യി നീ​ങ്ങി​യ വി​ന്‍ഡീ​സ് താ​ര​ത്തെ ബെ​ന്‍ സ്‌​റ്റോ​ക്‌​സ് രാ​ഹു​ല്‍ ത്രി​പാ​ദി​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു.

47 പ​ന്തി​ല്‍ 79 റ​ണ്‍സ് നേ​ടി​യ ഗെ​യ്‌ൽ എ​ട്ട് ഫോ​റും നാ​ലു സി​ക്‌​സു​മാ​യി പാ​യി​ച്ച​ത്. ഗെ​യ്‌ൽ പു​റ​ത്തായ​തോ​ടെ സ്‌​കോ​റിം​ഗി​ന് ക​ടി​ഞ്ഞാ​ണ്‍ വീ​ണു. അ​ടു​ത്ത 25 പ​ന്തി​ല്‍ 40 റ​ണ്‍സ് നേ​ടാ​നെ പ​ഞ്ചാ​ബി​നു ക​ഴി​ഞ്ഞു​ള്ളൂ. 29 പ​ന്തി​ല്‍ ആ​റു ഫോ​റും ഒ​രു സി​ക്‌​സും സ​ഹി​തം 46 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന സ​ര്‍ഫറാസ് ഖാ​നാ​ണ് പ​ഞ്ചാ​ബി​നെ മി​ക​ച്ച സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. നി​ക്കോ​ള​സ് പു​രാ​ന്‍ 12 റ​ണ്‍സു​മാ​യി പു​റ​ത്താ​യി. മ​ന്ദീ​പ് സിം​ഗ് (5) പു​റ​ത്താ​കാ​തെ നി​ന്നു.
സ്റ്റോ​ക്‌​സ് ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.