ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യമായി 5000 റണ്‍സ് തികച്ച ബാറ്റ്സ്മാനെന്ന പേര് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സുരേഷ് റെയ്ന കുറിച്ചു. ഐപിഎല്‍ 12-ാം പതിപ്പിന്റെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേയുള്ള മത്സരത്തിലാണ് റെയ്ന 5000 റണ്‍സ് മറികടന്നത്. ഇതിനായി 15 റണ്‍സാണ് റെയ്നയ്ക്കു വേണ്ടിയിരുന്നത്. മത്സരത്തില്‍ 19 റണ്‍സുമായി ഇന്ത്യന്‍ താരം 5000 കടന്നു. ഐപിഎലില്‍ 177 കളിയില്‍ റെയ്നയുടെ പേരില്‍ ഒരു സെഞ്ചുറിയും 35 അര്‍ധ സെഞ്ചുറിയുമുണ്ട്. ഐപിഎലിന്റെ മൂന്നു സീസണില്‍ ഇന്ത്യന്‍ താരം 500ലേറെ റണ്‍സെടുത്തിട്ടുണ്ട്. 2013ലെ 548 റണ്‍സാണ് ഉയര്‍ന്നത്.