ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന ഫുട്ബോള്‍ നായകന് എഡിന് സെക്കോ രാജ്യത്തിനായി നൂറു മത്സരം തികച്ച ആദ്യ കളിക്കാരനായി. യൂറോ 2020 യോഗ്യതയില്‍ അര്മേനിയയ്ക്കെതിരേയുള്ള മത്സരത്തിലാണ് ബോസ്നിയന്‍ താരം മത്സരങ്ങളുടെ സെഞ്ചുറി തികച്ചത്.
മത്സരത്തില്‍ ബോസ്നിയ ജയിച്ചു. രാജ്യ തലസ്ഥാനം സാരയെവോയില്‍ നടന്ന മത്സരത്തില്‍ സെക്കോയെ ബഹുമാനിക്കുന്നതിനുള്ള ചെറിയ ചടങ്ങ് നടത്തിയിരുന്നു. 55 ഗോളുമായി രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളും സെക്കോയുടെ പേരിലാണ്. 2007 ജൂണ്‍ രണ്ടിനാണ് താരം ബോസ്നിയയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 33 വയസുള്ള സ്ട്രൈക്കര്‍ ഇപ്പോള്‍ ഇറ്റാലിയന്‍ ക്ലബ് റോമയുടെ താരമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം രണ്ടു തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലും (2011-12, 2013-14), വൂള്ഫ്സ്ബര്ഗിനൊപ്പം 2008-09ലെ ബുണ്ടസ് ലിഗയിലും മുത്തമുട്ടു. രണ്ടു തവണ ബോസ്നിയന്‍ സ്പോര്‍ട്സ്മാന്‍ ഓഫ് ദ ഇയര്‍, മൂന്നു തവണ ബോസ്നിയന്‍ ഫുട്ബോളര് ഓഫ് ദ ഇയര്‍ പുരസ്കാരവും നേടിയിട്ടുണ്ട്.