ഇപ്പോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലാന് ഷാ ഹോക്കി ടൂര്‍ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കു സമനില. അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങുന്ന സ്വഭാവം ഒരിക്കല്‍ക്കൂടി കാണിച്ചാണ് ഇന്ത്യ ദക്ഷിണ കൊറിയയോട് 1-1ന് സമനിലയില്‍ പിരിഞ്ഞത്. രണ്ടാം ജയത്തിലേക്കു നീങ്ങിയ ഇന്ത്യ കളിതീരാന്‍ സെക്കന്‍ഡുകള്‍ ഉള്ളപ്പോഴാണ് സമനില വഴങ്ങിയത്. 28-ാം മിനിറ്റില്‍ മന്ദീപ് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. പിന്നീട് ഗോള്‍ നില ഉയര്‍ത്താന്‍ ഇന്ത്യക്കായില്ല. അവസാന നിമിഷം പ്രതിരോധത്തിലെ പാളിച്ചയില്‍ ദക്ഷിണ കൊറിയ ജോംഹ്യുന് ജാംഗിലൂടെ സമനില പിടിച്ചു. അപ്പോള്‍ അവസാന വിസിലിന് 22 സെക്കന്‍ഡുകളേ ഉണ്ടായിരുന്നുള്ളൂ.