മാഡ്രിഡ്: ലോകകപ്പിലെ പുറത്താകലിനുശേഷം അര്‍ജന്റീനയുടെ കുപ്പായത്തിലേക്കുള്ള ലയണല്‍ മെസിയുടെ തിരിച്ചുവരവ് നിരാശയിലായി. മാഡ്രിഡില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ 1-3ന് വെനസ്വേല അട്ടിമറിച്ചു.
മത്സരത്തില്‍ മെസി തന്റെ മികവിന്റെ മിന്നലാട്ടം നടത്തിയെങ്കിലും ആ രാത്രി അര്ജന്റീനയുടേതായിരുന്നില്ല. സാലമോന്‍ റോന്‍ഡന്‍, ജോണ്‍ മുറിലോ, ജോസഫ് മാര്‍ട്ടിനസ് എന്നിവരുടെ ഗോളുകളില്‍ വെനസ്വേല അര്‍ജന്റീനയെ തകര്‍ത്തു. ലൗടാറോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ ആശ്വാസഗോള്‍ നേടിയത്. ആദ്യമായാണ് ഇത്രയധികം ഗോളുകള്‍ക്ക് വെനസ്വേല അര്‍ജന്റീനയെ തോല്‍പ്പിക്കുന്നത്. 25 കളിയില്‍ രണ്ടാം തവണയാണ് അര്‍ജന്റീനയ്ക്കെതിരേ വെനസ്വേല ജയം നേടുന്നത്. മെസിക്ക് നാഭിക്കേറ്റ പരിക്ക് ഗുരുതരമാകാതിരിക്കാന്‍ ചൊവ്വാഴ്ച മൊറോക്കോയ്ക്കെതിരേ ടാന്ജിറില് നടക്കുന്ന മത്സരത്തില്‍ കളിക്കില്ല. ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്‍ന്ന് ഗോണ്‍സാലോ മാര്‍ട്ടിനസും അന്ന് കളിക്കില്ല.
ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെ പുറത്താകലിനുശേഷം മെസി അര്‍ജന്റീനയ്ക്കായി ഒരു മത്സരത്തിനും ഇറങ്ങിയിരുന്നില്ല. മെസിക്കു പരിചിതമായ അത്ലറ്റിക്കോ മാഡ്രിഡിന്റെ വാന്‍ഡ മെട്രോപൊളിറ്റാനോയില്‍ ക്ലീന്‍ ഷേവ് ചെയ്ത പുതിയ ലുക്കിലാണ് മെസി ഇറങ്ങിയത്.
അഞ്ചാം മിനിറ്റില്‍ അര്‍ജന്റീന ഞെട്ടി. റോബര്‍ട്ടോ റൊസാലസിന്റെ ലോംഗ് ബോള്‍ പിടിച്ചെടുത്ത് ഓടിക്കയറിയ റോന്‍ഡന്‍ വലകുലുക്കി. തിരിച്ചടിക്കാനായി അര്‍ജന്റീന താരങ്ങള്‍ നിരന്തരം സമ്മര്‍ദമുയര്‍ത്തിയെങ്കിലും വെനസ്വേലന്‍ പ്രതിരോധവും ഗോള്‍കീപ്പറും ശക്തമായി നിലയുറപ്പിച്ചതോടെ ആ പ്രതീക്ഷയും തകര്‍ന്നു. 44-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ വല രണ്ടാം തവണയും കുലുങ്ങി. വെനസ്വേലയുടെ വേഗമേറിയ ഒരു ഫ്രീകിക്കിന്റെ തുടര്‍ച്ചയില്‍നിന്ന് ലഭിച്ച പന്ത് മുറിലോ വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ മികച്ചൊരു കൗണ്ടര്‍ അറ്റാക്കില്‍ ലൗടാറോ മാര്‍ട്ടിസ് 59-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കായി ഒരു ഗോള്‍ മടക്കി. അര്‍ജന്റീനയുടെ തിരിച്ചുവരവ് പ്രതീക്ഷകള്‍ തകര്‍ത്ത് 75-ാം മിനിറ്റില്‍ പെനല്‍റ്റി വലയിലാക്കി മാര്‍ട്ടിനസ് വെനസ്വേലയുടെ ജയം ഉറപ്പിച്ചു.
ചിലിയെ തകര്‍ത്ത് മെക്സിക്കോ
14 മിനിറ്റിനിടെ മൂന്നു ഗോള്‍ നേടി മെക്സിക്കോ 3-1ന് ചിലിയെ തോല്‍പ്പിച്ചു. മെക്സിക്കോയുടെ പരിശീലകനായി സ്ഥാനമേറ്റ ജെറാര്‍ഡോ മാര്‍ട്ടിനോയുടെ അരങ്ങേറ്റ മത്സരമായിരുന്നു. അമേരിക്കയിലെ സാന്‍ ഡിയേഗോയിലാണ് മത്സരം നടന്നത്.
തുടക്കം മുതലേ ഇരുടീമും ആക്രമിച്ചു കളിച്ചു. ഇതില്‍ ചിലിയാണ് കൂടുതല്‍ മികച്ച നീക്കങ്ങള്‍ നടത്തിയത്. 14-ാം മിനിറ്റില്‍ അര്‍തുറോ വിദാലിന്റെ മികച്ചൊരു ഹെഡര്‍ ഗിലോര്മോ ഒച്ചാവോ ഡൈവ് ചെയ്തു രക്ഷപ്പെടുത്തി.
52-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റൗള്‍ ഹിമിനെസ് മെക്സിക്കോയെ മുന്നിലെത്തിച്ചു. 64-ാം മിനിറ്റില്‍ കോണറില്നിന്നു വന്ന പന്ത് ഹെക്ടര്‍ മോറനോ ഹെഡറിലൂടെ ഗോളാക്കി മെക്സിക്കന്‍ ലീഡ് ഉയര്‍ത്തി. തൊട്ടടുത്ത മിനിറ്റില്‍ യിര്വിംഗ് ലോസനോ ഉയര്‍ത്തിവിട്ട പന്ത് ചിലിയന്‍ ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെ വലയിലായി.
69-ാം മിനിറ്റില്‍ നിക്കോളസ് കാസിലോ ചിലിയുടെ ആശ്വാസ ഗോള്‍ നേടി.
മറ്റ് മത്സരങ്ങളില്‍ പെറു 1-0ന് പരാഗ്വെയെയും ഗ്വാട്ടിമല 1-0ന് കോസ്റ്റാറിക്കയെയും ദക്ഷിണ കൊറിയ ഇതേ സ്കോറിന് ബൊളിവിയയെയും തോല്‍പ്പിച്ചു.