ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനമാകില്ല സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ലോകകപ്പ് ടീമിലെത്തിക്കുകയെന്ന് മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്. പന്തില്‍ കൃത്രിമം നടത്തിയതില്‍ സ്മിത്തിന്റെയും വാര്‍ണറുടെയും 12 മാസത്തെ വിലക്ക് ഈ മാസം 28ന് അവസാനിക്കും.
ഇരുവരുടെയും ഐപിഎലിലെ പ്രകടനം ക്രിക്കറ്റ് ഓസ്ട്രേലിയ ഉറ്റുനോക്കുമെന്നാണ് കരുതുന്നത്. ഐപിഎലില്‍ ഇരുവര്‍ക്കും നല്ല ക്രിക്കറ്റ് കളിക്കാന്‍ അവസരം ലഭിക്കുമെന്നും മുന്‍ താരം പറഞ്ഞു. സ്മിത്തിനും വാര്‍ണര്‍ക്കും ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമില്‍ ഉറപ്പായിട്ടും സ്ഥാനമുണ്ടാകുമെന്നും ഹെയ്ഡന് പറഞ്ഞു.
ലോകകപ്പിനു മുമ്പ് ഇരുവര്‍ക്കുമുള്ള ഏക ടൂര്‍ണമെന്റാണ് ഐപിഎല്‍. ഈ അവസരം അവര്‍ കൃത്യമായി വിനിയോഗിക്കുമെന്നു തന്നെയാണ് ഹെയ്ഡന് കരുതന്നതും.