കിസിനൗ/ലണ്ടന്‍: 2020 യൂറോ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത മത്സരങ്ങളില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനും ഇംഗ്ലണ്ടിനും വന്‍ ജയം. നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് സമനില.
അനായാസം ഫ്രാന്‍സ്
ലോക ചാമ്പ്യന്മാര്ക്കു ചേരുന്ന പ്രകടനത്തോടെ ഫ്രാന്‍സ് ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ മോള്‍ഡോവയെ 4-1ന് തകര്‍ത്തു. നാലു ഗോളും നാലുപേരില്‍നിന്നാണ്. ആദ്യ പകുതിയില്‍തന്നെ ആന്ത്വാന് ഗ്രീസ്മാന്, റാഫേല്‍ വറാന്, ഒളിവര്‍ ഗിരു എന്നിവര്‍ ഗോള്‍ നേടി. കളി തീരാറായപ്പോള്‍ കൈലിയന്‍ എംബാപ്പെയും വലകുലുക്കി.
തോല്‍വിക്കിടെയും മോള്‍ഡോവ ആരാധകരെ സന്തോഷത്തിലാക്കി 89-ാം മിനിറ്റില്‍ വ്ളാഡിമിര്‍ ആംബ്രോസ് ആശ്വാസ ഗോള്‍ നേടി.
ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ഐസ്ലന്ഡും തുര്‍ക്കിയും ജയിച്ചു.
സ്റ്റെര്‍ലിംഗിന് ഹാട്രിക്ക്
റഹീം സ്റ്റെര്‍ലിംഗിന്റെ ഹാട്രിക് മികവില്‍ ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട് 5-0ന് ചെക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചു. ഇംഗ്ലണ്ട് കുപ്പായത്തില്‍ സ്റ്റെര്‍ലിംഗിന്റെ ആദ്യ ഹാട്രിക്കായിരുന്നു. മാര്‍കസ് റഷ്ഫര്ഡിന് പരിക്കിനെത്തുടര്‍ന്ന് ജോര്‍ദന്‍ സാഞ്ചോ ആദ്യമായി ഇംഗ്ലണ്ട് ടീമിന്റെ ആദ്യ പതിനൊന്നില്‍ ഇടംപിടിച്ചു.
24-ാം മിനിറ്റില്‍ സാഞ്ചോയുടെ പാസില്‍ സ്റ്റെര്‍ലിംഗ് ആദ്യ ഗോള്‍ നേടി. ഇടവേളയ്ക്കു പിരിയും മുമ്പ് ഹാരി കെയ്ന്‍ പെനല്‍റ്റിയിലൂടെ ഇംഗ്ലണ്ടിന്റെ ലീഡ് ഉയര്‍ത്തി. 62-ാം മിനിറ്റില്‍ സ്റ്റെര്‍ലിംഗ് മികച്ചൊരു ഫിനിഷിംഗിലൂടെ രണ്ടാം ഗോള്‍ നേടി. ഏഴു മിനിറ്റ് കൂടി കഴിഞ്ഞ് താരം ഹാട്രിക് തികച്ചു. തൊട്ടുപിന്നാലെ സ്റ്റെര്‍ലിംഗിനെ പിന്‍വലിച്ച് ചെല്‍സിയുടെ കല്ലം ഹഡ്സണ്‍ ഒഡോയിയെ ഇറക്കി. കൗമാരതാരത്തിന്റെ സീനിയര്‍ കുപ്പായത്തിലെ അരങ്ങേറ്റമായിരുന്നു. 84-ാം മിനിറ്റില്‍ തോമസ് കലാസിന്റെ സെല്‍ഫ് ഗോള്‍ ഇംഗ്ലണ്ടിന് അഞ്ചാം ഗോള്‍ നല്കി.
നിലവിലെ ചാമ്പ്യന്മാര്ക്കു സമനില
ലോകകപ്പിനുശേഷം ആദ്യമായി ദേശീയ ടീമില്‍ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പോര്‍ച്ചുഗലിനെ വിജയിപ്പിക്കാനായില്ല. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍, യുക്രെയ്നുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പിന്നില്‍നിന്നശേഷം ലക്സംബര്‍ഗ് 2-1ന് ലിത്വാനിയയെ തോല്‍പ്പിച്ചു.