ഷാര്‍ജ: നായകന് ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറി മികവില്‍ ഓസ്ട്രേലിയ പാക്കിസ്ഥാനെ ഒന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി.
281 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഓസീസ് 49 ഓവറില്‍ ലക്ഷ്യത്തിലെത്തി. അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി. 135 പന്തില്‍ 116 റണ്‍സ് നേടിയ ഫിഞ്ചാണ് മാന്‍ ഓഫ് ദ മാച്ച്.
ടോസ് നേടിയ പാക്കിസ്ഥാന് ഹാരിസ് സൊഹൈലിന്റെ (101 നോട്ടൗട്ട്) സെഞ്ചുറി മികവില്‍ 50 ഓവറില്‍ 280 റണ്‍സ് എടുത്തു. ഷെയ്ന് മസൂദ് (40), ഉമര്‍ അക്മല്‍ (48) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടി ബാറ്റിംഗില്‍ ഉസ്മാന് ഖ്വാജ-ഫിഞ്ച് കൂട്ടുകെട്ട് 63 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് സ്ഥാപിച്ചു. ഖ്വാജ പുറത്തായശേഷം ഫിഞ്ചിനൊപ്പം ഷോണ്‍ മാര്‍ഷ് ചേര്‍ന്ന് ഓസീസിനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ ഈ സഖ്യം 172 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. അനായാസം വിജയത്തിലേക്കു നീങ്ങിയ ഓസീസിനു ഫിഞ്ചിന്റെ പുറത്താകല്‍ നേരിയ സമ്മര്‍ദമുണ്ടാക്കി. 135 പന്തില്‍ 116 റണ്‍സ് നേടിയ ഓസീസ് നായകന് നാലു സിക്സും എട്ടു ഫോറും പായിച്ചു. ഫിഞ്ച് പുറത്തായശേഷം മാര്‍ഷിനൊപ്പം പീറ്റര്‍ ഹാന്‍ഡ്സ്കോംബ് (30 നോട്ടൗട്ട്) ഓസീസിനെ ജയത്തിലെത്തിച്ചു. 91 റണ്‍സുമായി മാര്‍ഷ് പുറത്താകാതെ നിന്നു.