ബിരാത്നഗര്‍ (നേപ്പാള്‍): സാഫ് വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് വിട്ടുകൊടുക്കാതെ ഇന്ത്യ. ഫൈനലില്‍ ആതിഥേയരായ നേപ്പാളിനെ 3-1ന് തോല്‍പ്പിച്ച് ഇന്ത്യ തുടര്‍ച്ചയായ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടു. 2010ല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കൈയില്‍നിന്ന് ഇതുവരെ കിരീടം വഴുതിയിട്ടില്ല. ഫൈനലിലേത് ടൂര്‍ണമെന്റ് ചരിത്രത്തില്‍ പരാജയമറിയാതെയുള്ള ഇന്ത്യയുടെ 23-ാമത്തെ മത്സരമായിരുന്നു. ഇന്ത്യക്കായി ദാലിമ ചിബെര്, ഗ്രെയ്സ് ഡാംഗ്മെയ്, അഞ്ജു തമാംഗ് എന്നിവരാണ് ഗോള്‍ നേടിയത്.
കിക്കോഫ് തുടങ്ങിയപ്പോള്‍ മുതല്‍ ഇരുടീമും ആക്രമണം അഴിച്ചുവിട്ടു. വലതു പാര്ശ്വത്തിലൂടെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം കൂടുതലും. ഡാംഗ്മെയ്ക്ക് അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാനായി. ലോംഗ് ഷോട്ടുകളാണ് നേപ്പാള്‍ കൂടുതലും പരീക്ഷിച്ചത്. 14-ാം മിനിറ്റില്‍ മഞ്ജലി കുമാറിന്റെ ഒരു ലോംഗ് റേഞ്ചര്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാനെ പരീക്ഷിക്കുന്നതായിരുന്നു. മൂന്നു മിനിറ്റിനുശേഷം ഇന്ത്യ നടത്തിയ നല്ലൊരു മുന്നേറ്റം ഗോളിലാകുമെന്നു തോന്നി. എന്നാല്‍ സഞ്ജുവിന്റെ ശക്തിയേറിയ ഷോട്ട് ഗോള്‍കീപ്പര്‍ രക്ഷിച്ചു. മറുവശത്ത് സബിത്ര ഭണ്ഡാരി ഇന്ത്യന്‍ പെനല്‍റ്റി ബോക്സില്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.
സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരേ പോലെ തന്നെ ഇന്ത്യയുടെ ഗോളടിക്ക് ദാലിമ 26-ാം മിനിറ്റില്‍ തുടക്കമിട്ടു. 30 വാരയില്നിന്നെടുത്ത ശക്തമായ കിക്ക് വലയില്‍ പതിച്ചു. ഇന്ത്യ അടുത്ത ഗോളും നേടിയെന്നു തോന്നി. എന്നാല്‍ രത്നബാല ദേവിയുടെ കിക്ക് നേപ്പാള്‍ ഗോളി തടഞ്ഞു. 34-ാം മിനിറ്റില്‍ സബ്രിതയുടെ ഹെഡര്‍ നേപ്പാളിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയില്‍ ഇന്ത്യക്ക് നിരവധി അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാനായി. ഇന്ത്യ ഉയര്‍ത്തിയ സമ്മര്‍ദങ്ങളുടെ ഭാഗമായി 63-ാം മിനിറ്റില്‍ ലീഡ് തിരിച്ചുപിടിച്ചു. സഞ്ജുവിന്റെ ത്രൂബോളില്‍ ഗ്രേസ് വലകുലുക്കി. രണ്ടാം പകുതിയില്‍ സന്ധ്യക്കു പകരക്കാരിയായിട്ടെത്തിയ അഞ്ജു ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടി. ഇന്ദുമതി കതിരേശന്റേതായിരുന്നു പാസ്.