ഇപ്പോ (മലേഷ്യ): 28-ാമത് സുല്‍ത്താന്‍ അസ് ലാന് ഷാ കപ്പ് ഹോക്കിക്ക് ഇന്നു തുടക്കം. കഴിഞ്ഞ വര്‍ഷം മങ്ങിപ്പോയ ഇന്ത്യന്‍ പുരുഷന്മാര് ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇന്ത്യ ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാക്കളായ ജപ്പാനെ നേരിടും.
പരിശീലകന് ഇല്ലാതെയാണ് ഇന്ത്യ മലേഷ്യയിലെത്തിയിരിക്കുന്നത്. യുവത്വവും പരിചയസമ്പത്തും ഒരുമിച്ച ടീമാണ് ഇത്തവണത്തേത്. 1985, 1991, 1995, 2009 വര്‍ഷങ്ങളിലും ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്. 2010ല്‍ ദക്ഷിണാ കൊറിയയുമായി കിരീടം പങ്കിടുകയായിരുന്നു. 2016ല്‍ ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയോട് തോറ്റു. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.