പോര്‍ട്ടോ: 2019ലെ ബ്രസീലിന്റെ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ സൗഹൃദ മത്സരത്തില്‍ പാനമയാണ് എതിരാളികള്‍. പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലാണ് മത്സരം. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ് പുറത്തായശേഷം ആറു കളിയില്‍ ഗോള്‍ വഴങ്ങാതെ തുടര്‍ വിജയവുമായാണ് ടിറ്റെയുടെ സംഘം കുതിക്കുന്നത്. പാനമയ്ക്കാണെങ്കില് കഴിഞ്ഞ അഞ്ചു കളിയിലും ജയം നേടാനായിട്ടില്ല. പരിക്കേറ്റു പുറത്തായിരിക്കുന്ന നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ ഇറങ്ങുന്നത്. ആദ്യമായി സീനിയര്‍ ടീമിലേക്കു വിളി ലഭിച്ച വിനിഷ്യസ് ജൂണിയറിന് പരിക്കിനെത്തുടര്‍ന്ന് അരങ്ങേറ്റം കുറിക്കാനായില്ല.