ടോക്കിയോ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളില്‍ റഡമേല്‍ ഫാല്ക്കോവയുടെ ഗോളില്‍ കൊളംബിയ 1-0ന് ജപ്പാനെ തോല്‍പ്പിച്ചു. കൊളംബിയുടെ പുതിയ പരിശീലകന് കാര്‍ലോസ് ക്വീറോസിന്റെ ആദ്യ മത്സരമായിരുന്നു. 64-ാം മിനിറ്റില്‍ ജപ്പാന്റെ ടാകേഹിറോ ടോമിയാസുവിന്റെ ഹാന്‍ഡ്ബോളാണ് പെനല്റ്റിക്കിടയാക്കിത്. കിക്കെടുത്ത ഫാല്ക്കോവയ്ക്ക് പിഴച്ചില്ല.