ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വന്തം ആരാധക കൂട്ടമായ ഭാരത് ആര്‍മി ടീമിന് ആവേശം പകരാന്‍ യുണൈറ്റഡ് കിംഗ്ഡമിലെത്തും. 22 രാജ്യങ്ങളില്‍നിന്നുള്ള 8000ത്തിലേറെ ആളുകള്‍ ലോകകപ്പില്‍ വിരാട് കോഹ് ലിക്കും സംഘത്തിനും ആവേശം പകരാന്‍ ഗാലറിയിലുണ്ടാകും. ഭാരത് ആര്മിയെത്തുന്ന കാര്യം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലാണ് അറിയിച്ചത്.
1999ല്‍ യുകെയില്‍ നടന്ന ലോകകപ്പില്‍ വെറും നാലു ആരാധകരുമായി തുടങ്ങിയ ഭാരത് ആര്‍മി ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുള്ളിടത്തെല്ലാം വളര്‍ന്നു കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ആരാധക കൂട്ടുമായ ബാര്‍മി ആര്‍മിക്കൊപ്പം നില്‍ക്കുന്നതാണ് ഭാരത് ആര്‍മിയും. ബാര്‍മി ആര്‍മി ഇംഗ്ലണ്ടിന്റെ കളി നടക്കുന്നിടത്തെല്ലം അവര്‍ക്കു പിന്തുണയുമായി എത്താറുണ്ട്. അതുപോലെ തന്നെയാണ് ഭാരത് ആര്‍മിയും ഇന്ത്യയുടെ മത്സരങ്ങള്‍ ഉള്ളിടത്തെല്ലാം അവര്‍ പിന്തുണയുയി എത്താറുണ്ട്.
ലോകകപ്പില്‍ ഇന്ത്യയുടെ ഓരോ മത്സരം കാണാനും കുറഞ്ഞത് 6000 ആരാധകരെങ്കിലുമെത്തിച്ചേരും. യുകെ ആസ്ഥാനമായുള്ള ആരാധകരാല്‍ തുടങ്ങിയ ഭാരത് ആര്‍മിക്ക് ലോകത്തെമ്പാടും, ഓരോ പ്രദേശിക നേതാക്കളുമായി വളര്‍ന്നു കഴിഞ്ഞെന്ന് ഭാരത് ആര്‍മിയുടെ സ്ഥാപകരില്‍ ഒരാളായ രാകേഷ് പട്ടേല്‍ പറഞ്ഞു. പ്രാദേശിക നേതാക്കളുടെ പ്രവര്‍ത്തനത്തോടെ യുകെ, ഇന്ത്യ, യുഎഇ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, യുഎസ്എ എന്നിവടങ്ങളില്‍ ആര്‍മിക്ക് വളര്ച്ചയുണ്ടായിയെന്നും പട്ടേല്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിന് പിന്തുണയുമായി പട്ടേല്‍ 30 വര്‍ഷമായി വിവിധ രാജ്യങ്ങളിലെ സ്റ്റേഡിയങ്ങളില്‍ എത്താറുണ്ട്.