ബിരാത്നഗര്‍ (നേപ്പാള്‍): സാഫ് വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. 2010ല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ കിരീടം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത നാലു ഗോളിനു തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫൈനലിലെ എതിരാളികളായ നേപ്പാളും ഗ്രൂപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ സെമിയില്‍ കടക്കുകയായിരുന്നു. സെമിയില്‍ ശ്രീലങ്കയെയാണ് നേപ്പാള്‍ തോല്‍പ്പിച്ചത്. ഇന്ന് 2.45നാണ് മത്സരം.
കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ആതിഥേയ സ്ഥാനത്തുനിന്ന് ലങ്ക പിന്മാറിയതോടെയാണ് ടൂര്‍ണമെന്റ് ഈ വര്‍ഷമായത്.
ഇന്ത്യയുടെ മുന്നേറ്റനിര ഫോമിലാണ്. സെമിയില്‍ രണ്ടു ഗോളടിച്ച് ടോപ് സ്കോററായ ഇന്ദുമതി കതിരേശന്റെ ഗോളടി മികവിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. ഇതുവരെ ഇന്ത്യ 15 ഗോള്‍ നേടി.
2010, 2012, 2014 വര്‍ഷങ്ങളിലും ഇന്ത്യ-നേപ്പാള്‍ ഫൈനലായിരുന്നു. തുടര്‍ച്ചയായി മൂന്നു തവണ ഇന്ത്യക്കു മുന്നില്‍ കിരീടം അടിയറവുവച്ച നേപ്പാള്‍ ആദ്യ കിരീടത്തിനായാണ് ഇറങ്ങുന്നത്.