പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ പ്രൈസ് മണിയില്‍ എട്ട് ശതമാനം വര്‍ധന. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് മുതല്‍ പുതിയ സമ്മാനത്തുകയാകും വിജയികള്‍ക്കു ലഭിക്കുക. പുരുഷ, വനിത സിംഗിള്‍സ് ജേതാക്കള്‍ക്ക് 26.2 ലക്ഷം ഡോളര്‍ സമ്മാനത്തുകയായി ലഭിക്കും. റോളംഗ് ഗാരോയാണ് ഗ്രാന്‍ സ് ലാം ടൂര്‍ണമെന്റുകളില്‍ ഏറ്റവും കുറഞ്ഞ സമ്മാനത്തുക ഇപ്പോഴും നല്‍കുന്നത്. ആദ്യ റൗണ്ടില്‍ പുറത്താകുന്നവര്ക്കുള്ള തുകയില്‍15 ശതമാനം വര്‍ധിപ്പിച്ച് 46,000 യൂറോയിലെത്തി. പ്രധാന ടൂര്‍ണമെന്റിലേക്കു യോഗ്യത നേടാത്തവര്‍ക്കുള്ള തുകയിലും വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്. മേയ് 26നാണ് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ തുടക്കമാകുന്നത്.