മെല്‍ബണ്‍: വിലക്കിനു ശേഷം സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തുന്നതോടെ താന്‍ ഏതു സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ തയാറാണെന്ന് നായകനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച്. അടുത്തകാലത്തായി ഫിഞ്ചിന് ബാറ്റിംഗില്‍ ഫോമിലെത്താനായിട്ടില്ല. എട്ട് ഇന്നിംഗ്സില്‍ നായകന് 22.87ന്റെ ശരാശരി മാത്രമാണുള്ളത്. ടീമിന്റെ നല്ലതിനായി താന്‍ ഏതു സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ സന്തോഷംമാത്രമേയുള്ളുവെന്ന് താരം പറഞ്ഞു.
ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയില്‍ ഉസ്മാന് ഖ്വാജ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ചതോടെ ഫിഞ്ചിന് ടീമിലെ സ്ഥാനംതന്നെ സുരക്ഷിതമല്ലാതായിരിക്കുകയാണ്. പാക്കിസ്ഥാനെതിരേ ഇന്ന് ഷാര്‍ജയില്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ഫിഞ്ച്-ഖ്വാജ സഖ്യമാകും ഒാപ്പണ്‍ ചെയ്യുക. 0, 3, 76, 83, 193 എന്നിങ്ങനെയായിരുന്നു ഈ സഖ്യം ഇന്ത്യന്‍ പര്യടനത്തില്‍ നേടിയത്. മൂന്നാം ഏകദിനം നടന്ന റാഞ്ചിയില്‍ ഫിഞ്ച് 93 റണ്‍സ് നേടിയിരുന്നു. ആറാമാനായി ബാറ്റ് ചെയ്യാനാണെങ്കില്‍ താന്‍ അതിനും തയാറാണ്. അത് ഓപ്പണിംഗിലോ മൂന്നോ നാലോ സ്ഥാനത്തോ ആണെങ്കിലും ഒരു കുഴപ്പവുമില്ല ഫിഞ്ച് പറഞ്ഞു.