മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ അതിരുവിട്ട ഗോളാഘോഷം നടത്തിയ യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെരുമാറ്റച്ചട്ടം ലംഘിച്ചതായി യുവേഫ. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് റൊണാള്‍ഡോയ്ക്കെതിരേ നടപടിയുണ്ടാകുമെന്ന് യുവേഫ അറിയിച്ചു.
കഴിഞ്ഞയാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരേ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വിജയിച്ച് യുവന്റസ് ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് യുവന്റസ് തോറ്റതാണ്.
ഹാട്രിക്ക് തികച്ച ശേഷം സൈഡ്ലൈനിനടുത്തുവച്ച് കാണികള്‍ക്കു നേരെ റൊണാള്‍ഡോ കാണിച്ച മോശം ആംഗ്യമാണ് വിവാദമായത്.
നേരത്തെ ആദ്യ പാദത്തില്‍ യുവന്റസിനെ തോല്പിച്ചശേഷം അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയേഗോ സിമിയോണി കാണികളെ നോക്കി സമാനമായ ആംഗ്യം കാണിച്ചിരുന്നു. ഇതിന് മറുപടിയായാണ് റൊണാള്‍ഡോ പ്രതികരിച്ചതെന്നാണ് വിലയിരുത്തല്‍.
സിമിയോണിക്കെതിരേ ഇതിന്റെ പേരില്‍ യുവേഫ നടപടിയെടുത്തിരുന്നു. 20,000 യൂറോ പിഴശിക്ഷയാണ് സിമിയോണിക്ക് യുവേഫ വിധിച്ചത്. റൊണാള്‍ഡോയ്ക്കെതിരായ നടപടി യുവേഫ ഇന്ന് തീരുമാനിക്കും.
പിഴയോ മത്സര വിലക്കോ ലഭിക്കാവുന്ന കുറ്റമാണ് റൊണാള്‍ഡോയ്ക്കെതിരേ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ അയാക്സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം റൊണാള്‍ഡോയ്ക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് യുവന്റസ്. ഏപ്രില്‍ 10നാണ് ആംസ്റ്റര്‍ഡാമിലാണ് അയാക്സുമായുള്ള യുവന്റസിന്റെ ആദ്യ പാദ മത്സരം. 16ന് രണ്ടാം പാദവും.