ന്യൂഡല്‍ഹി: ഒരു ബൗളറെക്കാള്‍ നന്നായി മഹേന്ദ്ര സിംഗ് ധോണി കളിയുടെ സാഹചര്യത്തെക്കുറിച്ച് മനസിലാക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. മുന്‍ നായകന് ധോണി വിക്കറ്റിനു പിന്നില്‍ നില്‍ക്കുന്നത് ജോലി അനായാസമാക്കുന്നുണ്ടെന്ന് യുവതാരം പറഞ്ഞു. രണ്ടു ലോകകിരീടങ്ങള്‍ നേടിയിട്ടുള്ള ധോണിക്കൊപ്പം കളിക്കാനായതില്‍ വളരെ ഭാഗ്യമായാണ് കരുതുന്നതെന്നും സ്പിന്നര്‍ പറഞ്ഞു.