മുംബൈ: കേരള ബ്ലാസ്റ്റേഴ്സിലേക്ക് മലയാളി സൂപ്പർതാരം കെ.പി. രാഹുൽ എത്തുന്നതായി സൂചന. ഐ ലീഗിൽ ഇന്ത്യൻ ആരോസിനുവേണ്ടി തകർത്തു കളിച്ച രാഹുലുമായി ബ്ലാസ്റ്റേഴ്സ് കരാറിലായതായി റിപ്പോർട്ട്. ബ്ലാസ്റ്റേഴ്സോ, രാഹുലോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിലൂടെയാണ് തൃശൂർ സ്വദേശിയായ രാഹുൽ ആരാധകരുടെ മനസിൽ ഇടംപിടിച്ചത്. മധ്യനിരയിൽ അധ്വാനിച്ച് കളിക്കുന്ന രാഹുലിനെ സ്വന്തമാക്കാൻ കഴിഞ്ഞ സീസണിൽ വിവിധ ഐഎസ്എൽ ടീമുകൾ ശ്രമിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ ആരോസിന്റെ ജഴ്സിയിൽ രാഹുൽ തുടരുകയായിരുന്നു. ഇന്ത്യൻ ടീമിനൊപ്പം അണ്ടർ 17 ലോകകപ്പിൽ കളിച്ച ധീരജ് സിംഗാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ഗോൾകീപ്പർ. ധീരജിന്റെ സാന്നിധ്യവും രാഹുലിനെ ബ്ലാസ്റ്റേഴ്സിലേക്ക് അടുപ്പിക്കുന്നതായാണു വിവരം.