മുംബൈ: സ്വപ്നം സഫലമാക്കാനായി ഓരോ പുലരിയിലും അധ്വാനിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ തന്റെ മകനെ ഉപദേശിച്ചു. ചുറ്റുപാടുകളെ അതിജീവിക്കാനുള്ള കരുത്താണ് ആവശ്യമെന്നും അർജുൻ തെണ്ടുൽക്കറിനെ ഉപദേശിക്കാൻ സച്ചിൻ മറന്നില്ല. ടി20 മുംബൈയുടെ രണ്ടാം ഏഡിഷനിലൂടെ അർജുന്റെ സീനിയർ അരങ്ങേറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു സച്ചിന്റെ ഈ മറുപടി. തന്റെ മകന്റെ പ്രകടനം ലോകം ഉറ്റുനോക്കുന്നുണ്ടെന്ന് മനസിലാക്കിയായിരുന്നു സച്ചിന്റെ പ്രതികരണം.
പ്രകടനത്തിന്റെ അടിസ്ഥാനത്തിലേ ലോകം പിന്തുടരുകയുള്ളൂ. നിങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചാൽ ലോകത്തിന്റെ നെറുകയിലെത്താം- സച്ചിൻ പറഞ്ഞു. ഇന്ന് വിജയിക്കാൻ സാധിച്ചില്ലെങ്കിൽ, നാളെ എന്നൊന്ന് ഉണ്ട്. നിശ്ചയമായും തിരിച്ചുവരാൻ അർജുനു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.