2020 യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് താറെടുക്കുന്ന സ്വിറ്റ്സർലൻഡിനു തിരിച്ചടിയായി മധ്യനിരത്താരം ഷെർദാൻ ഷാഖിരിക്ക് പരിക്ക്. പരിക്കിനെത്തുടർന്ന് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽനിന്ന് ഷാഖിരി പിന്മാറി. ശനിയാഴ്ച ജോർജിയയെയും 26ന് ഡെന്മാർക്കിനെയുമാണ് യോഗ്യതാ റൗണ്ടിൽ സ്വിറ്റ്സർലൻഡിനു നേരിടേണ്ടത്. നിർണായകമായ ഈ മത്സരങ്ങളിൽ ഷാഖിരിയുടെ അഭാവം സ്വിറ്റ്സർലൻഡിനെ പ്രതികൂലമായി ബാധിക്കും.
പരിക്ക് പ്രശനമുള്ളതല്ലെന്നും താരത്തിന്റെ ക്ലബ്ബായ ലിവർപൂൾ എഫ്സി ഇടപെട്ടതോടെയാണ് പിന്മാറിയതെന്നും റിപ്പോർട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പശ്ചാത്തലത്തിൽ ഷാഖിരിയെ കൂടുതൽ പരിക്കിലേക്ക് നയിക്കാതിരിക്കുകയാണ് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപിന്റെ ലക്ഷ്യം. റഷ്യൻ ലോകകപ്പിൽ സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടർ കടന്നിരുന്നു. ഫിഫ ലോക റാങ്കിംഗിൽ എട്ടാം സ്ഥാനത്താണ്.