പട്യാല: 23-ാമത് ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ ജിൻസണ് ജോണ്സണ് ഇരട്ട സ്വർണം. പുരുഷന്മാരുടെ 800 മീറ്ററിൽ സ്വർണം കരസ്ഥമാക്കിയ ജിൻസണ് ഇന്നലെ 1500 മീറ്ററിലും സുവർണ നേട്ടം കൈവരിച്ചു. ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ് യോഗ്യതാ മാർക്ക് സ്വന്തമാക്കിയായിരുന്നു ജിൻസണ് സ്വർണം സ്വന്തമാക്കിയത്. 3:41.67 സെക്കൻഡിൽ മലയാളി താരം മത്സരം പൂർത്തിയാക്കി. വനിതാ വിഭാഗം 1500 മീറ്ററിൽ പി.യു. ചിത്ര കേരളത്തിനായി വെങ്കലം സ്വന്തമാക്കി.
പുരുഷ വിഭാഗം ലോംഗ്ജംപിലും കേരളം ഇന്നലെ സ്വർണം നേടി. മുഹമ്മദ് അനീസ് യാഹിയ 7.50 മീറ്റർ താണ്ടി സ്വർണത്തിൽ മുത്തമിട്ടു. 110 മീറ്റർ ഹാർഡിൽസിൽ മുഹമ്മദ് ഫൈസ് കേരള അക്കൗണ്ടിൽ വെള്ളിയെത്തിച്ചു. 400 മീറ്ററിൽ മുഹമ്മദ് അനസ് (45.89 സെക്കൻഡ്) വെള്ളിയും കുഞ്ഞുമുഹമ്മദ് (46.47 സെക്കൻഡ്) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ എലിസബത്ത് ആന്റണി (13:96 സെക്കൻഡ്) വെള്ളി കരസ്ഥമാക്കി. 100 മീറ്ററിൽ കെ. രംഗ വെങ്കലം നേടി.