ചെന്നൈ: തലയെന്നു വിശേഷിപ്പിക്കപ്പെടുന്ന എം.എസ്. ധോണി ഇപ്പോൾ ആരാധകരുമായി ഓടിപ്പിടിത്ത രസത്തിൽ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റിനിടെ തന്റെ അടുത്തേക്ക് സുരക്ഷ ഭേദിച്ചെത്തിയ ആരാധകനെ വെട്ടിയൊഴിഞ്ഞ് ഓടി ധോണി വാർത്തകളിൽ നിറഞ്ഞിരുന്നു. ആരാധകനുമായി ധോണി വീണ്ടും ഓടിപ്പിടിത്തത്തിലേർപ്പെട്ടത് സമൂഹമാധ്യമത്തിൽ ഇപ്പോൾ തരംഗമായി.
ഐപിഎലിനു മുന്നോടിയായി ചെന്നൈ സൂപ്പർകിംഗ്സിന്റെ പരിശീലനത്തിനിടെയാണ് ഇത്തവണ ആരാധകനെ തന്റെ പിന്നാലെ ഓടിച്ച് ധോണി തരംഗമായത്. സുരക്ഷാ വലയം ഭേദിച്ച് ഒരു ആരാധകൻ ധോണിയുടെ അടുത്തേക്ക് എത്തിയത്. ആരാധകൻ അടുത്തെത്തിയെങ്കിലും ധോണി, സഹതാരം ബാലാജിക്ക് പിന്നിൽ ഒളിച്ചു. അവിടെനിന്നും ഗ്രൗണ്ടിലൂടെ ഓടിയ ധോണിക്ക് പിന്നാലെ ആരാധകനും ഓടി. എന്നാൽ, സുരക്ഷാ ജീവനക്കാരെത്തി ആരാധകനെ വളഞ്ഞു. അതോടെ ഓട്ടം മതിയാക്കി ധോണി തിരിച്ചെത്തി ആരാധകന് കൈകൊടുത്തു.