സ്വാന്‍സി/വൂള്‍വര്‍ഹാംടണ്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോള്‍ മത്സരങ്ങളില്‍ പിന്നില്‍നിന്നശേഷം തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി സെമി ഫൈനലിലെത്തിയപ്പോള്‍ അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തായി. എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-2ന് സ്വാന്‍സി സിറ്റിയെ തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ മാറ്റ് ഗ്രിംസ്, ബെര്സന്റ് സെലിന എന്നിവരുടെ ഗോളില്‍ സ്വാന്‍സി മുന്നിലെത്തി.
രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി ബെര്‍ണാര്‍ഡോ സില്‍വയിലൂടെ ഒ രു ഗോള്‍ മടക്കി. കളി തീരാന്‍ 12 മിനിറ്റ് കൂടിയുള്ളപ്പോള്‍ സെര്‍ജിയോ അഗ്വേറോ പെനല്‍റ്റിയിലൂടെ സമനില നേടി. അഗ്വേറോയുടെ കിക്ക് ആദ്യം പോസ്റ്റില്‍ തട്ടിയ പന്ത് ഗോള്‍കീപ്പറുടെ കാലില്‍ ഉരഞ്ഞ് വലയില്‍ കയറുകയായിരുന്നു. രണ്ടു മിനിറ്റ് കൂടിയുള്ളപ്പോള്‍ അഗ്വേറോയുടെ ഹെഡര്‍ സന്ദര്‍ശകര്‍ക്ക് ജയം നല്കി.
തകര്‍പ്പന്‍ ഫോമില്‍ കളിച്ചുവന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവേ പോരാട്ടത്തില്‍ വൂള്വര്ഹാംടണോട് 2-1ന് തോറ്റു. രണ്ടാം പകുതിയിലായിരുന്നു ഗോളുകള്‍. റൗള്‍ ഹിമിനെസ്, ഡിയോഗോ ജോട്ട എന്നിവരുടെ ഗോളുകള്‍ വൂള്‍വ്സിന് ലീഡ് നല്കി. ഇഞ്ചുറി ടൈമില്‍ മാര്‍കസ് റഷ്ഫോര്‍ഡാണ് യുണൈറ്റഡിന്റെ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ വാറ്റ്ഫര്ഡ് 2-1ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു.
പെനൽറ്റി ഷൂട്ടൗട്ടിൽ മിൽവാളിനെ 4-5ന് തോൽപ്പിച്ച് ബ്രൈറ്റൻ സെമിയിൽ. മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും 2-2ന് സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു.