ജെനോവ: യൂറോപ്പിലെ പ്രധാന അഞ്ചു ഫുട്ബോൾ ലീഗുകളില്‍ ഈ സീസണില്‍ തോല്‍വി അറിയാതെ നീങ്ങിയ യുവന്റസും ഒടുവില്‍ വീണു. സീരി എയില്‍ 27 മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറുകയായിരുന്ന യുവന്റസിന്റെ കുതിപ്പിന് എവേ പോരാട്ടത്തില്‍ ജെനോവയാണ് തടയിട്ടത്. ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു 12-ാം സ്ഥാനത്തുള്ള ജെനോവയുടെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് യുവന്റസ് ജെനോവയെ നേരിടാനെത്തിയത്. 28 കളിയില്‍ 75 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള യുവന്റസ് രണ്ടാം സ്ഥാനക്കാരായ നാപ്പോളിയുമായി 18 പോയിന്റ് ലീഡ് ചെയ്യുകയാണ്.
സ്റ്റെഫാനോ സ്റ്റുരാരോ (72-ാം മിനിറ്റ്), ഗെരാന്‍ പാന്‍ഡേവ് (81-ാം മിനിറ്റ്) എന്നിവരാണ് ഗോള്‍ നേടിയത്. 56-ാം മിനിറ്റില്‍ പൗളോ ഡൈബല ഗോള്‍ നേടിയെങ്കിലും വിഎആറിലൂടെ താരം ഓഫ് സൈഡിലെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നു ഗോള്‍ നിഷേധിച്ചു.