ബില്‍ബാവോ: അത്ലറ്റിക്കോ മാഡ്രിഡിന്റെ കിരീടമോഹങ്ങള്‍ക്ക് അത്ലറ്റിക് ബില്‍ബാവോ വക അടി. ലാ ലിഗ ഫുട്ബോളില്‍ രണ്ടാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ബില്‍ബാവോ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചു. 2013 ജനുവരി മുതല്‍ 11 കളിയില്‍ ബില്‍ബാവോയോട് പരാജയപ്പെടാതിരുന്ന അത്ലറ്റിക്കോയുടെ ആദ്യ തോല്‍വിയാണ്. രണ്ടാം പകുതിയിലായിരുന്നു ഗോളുകള്‍. ഇനാകി വില്യംസും കെനാന് കോഡ്രോയുമാണ് ഗോള്‍ നേടിയത്. 28 കളിയില്‍ 56 പോയിന്റാണ് അത്ലറ്റിക്കോയ്ക്ക്. ഒമ്പതാം സ്ഥാനത്താണ് ബില്‍ബാവോ.