കാഠ്മണ്ഡു: അഞ്ചാമത് സാഫ് കപ്പ് വനിതാ ഫുട്ബോളിൽ ഇന്ത്യ സെമിയിൽ. അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യയുടെ സെമി എതിരാളി ബംഗ്ലാദേശ് ആണ്. ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ 0-5ന് ഇന്ത്യ കീഴടക്കി. ഗ്രൂപ്പ് ചാന്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ ഇടംപിടിച്ചത്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരാണ് ബംഗ്ലാദേശ്.