ടൊറന്റോ: കാനഡയുടെ കൗമാര ടെന്നീസ് താരം ബിയാങ്ക ആൻഡ്രേസ്കു അദ്ഭുതം സൃഷ്ടിച്ച് മുന്നേറുന്നു. ഇന്ത്യൻ വെയ്ൽസ് വനിതാ സിംഗിൾസിൽ ബിയാങ്ക സെമിയിൽ പ്രവേശിച്ചു. രണ്ട് തവണ ഗ്രാൻഡ്സ്ലാം നേടിയ സ്പെയിനിന്റെ ഗബ്രിയേല മുഗുരുസയെ കീഴടക്കിയാണ് കനേഡിയൻ താരം ക്വാർട്ടറിൽ കടന്നത്. ഈ വർഷം ഏറ്റവും മികച്ച റാങ്കിംഗ് മുന്നേറ്റം നടത്തിയ താരമാണ് ബിബി എന്ന ഓമനപ്പേരുകാരിയായ ബിയാങ്ക. 152-ാം റാങ്കിൽനിന്ന് 60ലേക്കാണ് താരമെത്തിയത്.