പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കാനുള്ള നീക്കത്തെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കേന്ദ്ര സർക്കാരിന്റെയും ബിസിസിഐയുടെയും തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്ന് കോഹ്ലി പറഞ്ഞു. പുൽവാമ ആക്രമണത്തിൽ വിരമൃത്യുവരിച്ച 40 സിആർപിഎഫ് ജവാന്മാരുടെ കുടുംബാംഗങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുഴുവൻ അംഗങ്ങളുടെയും പേരിൽ കോഹ്ലി അനുശോചനമറിയിച്ചു.
ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യം ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നാണ് ബിസിസിഐ നിലപാട്. ജൂണ്‍ 16നാണ് ഇന്ത്യ-പാക് പോരാട്ടം നടക്കേണ്ടത്.
സുനിൽ ഗാവസ്കർ, സച്ചിൻ തെണ്ടുൽക്കർ എന്നിവർ ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടണമെന്നും നിലംപരിശാക്കണമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ, സൗരവ് ഗാംഗുലിയും ഹർഭജൻ സിംഗും മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.