പട്യാല: ഇന്ത്യൻ ഗ്രാൻഡ് പ്രിക്സ് അത്ലറ്റിക്സിൽ കേരളത്തിന്റെ ജിസ്ന മാത്യുവിനും വി.കെ. വിസ്മയയ്ക്കും സ്വർണം. വനിതാ വിഭാഗം 800 മീറ്ററിൽ 2:09.17 സെക്കൻഡിലാണ് ജിസ്ന സ്വർണത്തിൽ മുത്തമിട്ടത്.
400 മീറ്ററിൽ 53.60 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്ന് വിസ്മയ ഒന്നാമതെത്തി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ആർ. അനു വെള്ളി നേടിയപ്പോൾ ലോംഗ്ജംപിൽ മെറീന ജോർജ് വെള്ളിയും നീന പിന്റോ വെങ്കലവും സ്വന്തമാക്കി. പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ എം.പി. ജബീറും 800 മീറ്ററിൽ മുഹമ്മദ് അഫ്സലും 400 മീറ്ററിൽ വി. സജിനും കേരളത്തിനായി വെള്ളി നേടി.