ബ്രിഡ്ജ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനു ജയം. 26 റണ്‍സിനാണ് വിൻഡീസ് ജയിച്ചത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനായിരുന്നു വിജയം. ഇതോടെ അഞ്ച് മത്സര പരന്പര 1-1ന് ഒപ്പമായി. സ്കോർ: വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ ആറിന് 289. ഇംഗ്ലണ്ട് 47.4 ഓവറിൽ 263. 83 പന്തിൽ ഏഴ് ഫോറും നാല് സിക്സും ഉൾപ്പെടെ 104 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഷിംറോണ്‍ ഹെറ്റ്മേയറിന്റെ കരുത്തിലാണ് ആതിഥേയർ 289ൽ എത്തിയത്.