ആലുവ: ആലുവ ജീവസ്-കാർമൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 18-ാമത് ചാമ്പ്യൻസ് ട്രോഫിക്കു വേണ്ടിയുള്ള സംസ്ഥാന ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരള പോലീസും കെഎസ്ഇബിയും ഇന്നു ഏറ്റുമുട്ടും. സെമിയിൽ സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുടയെ 66-33 എന്ന സ്കോറിനാണ് കേരള പോലീസ് പരാജയപ്പെടുത്തിയത്. രണ്ടാം സെമിയിൽ കെഎസ്ഇബി 43-27 എന്ന സ്കോറിന് അസംപ്ഷൻ ചങ്ങനാശേരിയെയും കീഴടക്കി.