ലണ്ടന്‍: സ്വന്തം ഗ്രൗണ്ടിലെ ഗംഭീര പ്രകടനത്തില്‍ ചെല്‍സിയും ആഴ്സണലും യുവേഫ യൂറോപ്പ ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍. രണ്ടാം പാദ മത്സരത്തില്‍ സ്റ്റാംഫര്‍ഡ് ബ്രിഡ്ജില്‍ രണ്ടാം പകുതിയിലെ ഗംഭീര പ്രകടനത്തില്‍ ചെല്‍സി 3-0ന് സ്വീഡിഷ് ക്ലബ് മാല്‍മോയെ തോല്‍പ്പിച്ചു. 5-1ന്റെ അഗ്രഗേറ്റിലാണ് ചെല്‍സി പ്രീക്വാര്‍ട്ടറിലെത്തിയത്.
മാല്‍മോയ്ക്കെതിരേ നേടിയ ജയം പരിശീലകന് മൗറിസിയോ സാറിക്കു താത്കാലികാശ്വസമായി. എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടു തോറ്റു ചെല്‍സി പുറത്തായതോടെ പരിശീലകനെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. തുടക്കത്തില്‍ മാല്മോയ്ക്കു ചെല്‍സിയെ പേടിപ്പിക്കാനായി. മാര്‍കസ് റോസന്‍ബര്‍ഗിന്റെ ഷോട്ട് പുറത്തേക്കു പോയത് ചെല്‍സിക്ക് ആശ്വാസമായി. വൈകാതെ ചെല്‍സി മത്സരത്തില്‍ പിടിമുറുക്കി. റോസ് ബാര്‍ക്ലിയുടെ രണ്ട് ലോംഗ് റേഞ്ചറുകള്‍ മാല്‍മോ ഗോള്‍കീപ്പര്‍ ജൊഹാന്‍ ഡഹ് ലിന് ബുദ്ധിമുട്ടി രക്ഷപ്പെടുത്തി.
രണ്ടാം പകുതിയില്‍ ചെല്‍സി സമനിലക്കെട്ട്് പൊട്ടിച്ചു. 55-ാം മിനിറ്റില്‍ ഒളിവര്‍ ഗിരു ചെല്‍സിയെ മുന്നിലെത്തിച്ചു. 73-ാം മിനിറ്റില്‍ മാല്മോതാരം റാസ്മസ് ബന്ഗ്്സണ് ചുവപ്പ്കാര്‍ഡ് കണ്ടു പുറത്തായി. തൊട്ടടുത്ത മിനിറ്റില്‍ ബാര്‍ക് ലിയുടെ ഫ്രീകിക്ക് മാല്‍മോയുടെ വലയില്‍ പതിച്ചു. പത്ത് മിനിറ്റുകൂടി കഴിഞ്ഞ് കല്ലം ഹഡ്സണ്‍ ഒഡോയ് വിജയം പൂര്‍ത്തിയാക്കി.
സ്വന്തം ഗ്രൗണ്ടില്‍ പീരങ്കിപട
സ്വന്തം ഗ്രൗണ്ടിലെ തകര്‍പ്പന്‍ പ്രകടനത്തില്‍ ആഴ്സണല്‍ 3-0ന് ബേറ്റ് ബോറിസോവിനെ പരാജയപ്പെടുത്തി. ആദ്യ പാദത്തില്‍ ആഴ്സണല്‍ 1-0ന് തോറ്റിരുന്നു. ഇതോടെ ആഴ്സണല്‍ 3-1ന്റെ അഗ്രഗേറ്റില്‍ ജയിച്ചു.
നാലാം മിനിറ്റില്‍ ആഴ്സണല്‍ ലീഡ് നേടി. ആഴ്സണലിന്റെ പിയര്‍ എമെറിക് ഔബമെയാംഗിന്റെ ക്രോസ് ബോരിസോവ് ഡിഫന്‍ഡര്‍ സഖാര്‍ വോല്കോവിന്റെ കാലില്‍തട്ടി സ്വന്തം വലയില്‍ വീണു. ആദ്യ പകുതി തീരാന്‍ ആറു മിനിറ്റുള്ളപ്പോള്‍ ഗ്രാനിത് ജാക്കയുടെ കോര്‍ണറിനു തലവച്ച് ഷകോര്ദന് മുസ്താഫിക്ക് പീരങ്കിപ്പടയ്ക്ക് രണ്ടാം ഗോള്‍ നല്കി.
രണ്ടാം പകുതിയില്‍ ബോരിസോവിന്റെ മാക്സിമിന്റെ ശ്രമം ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക് നിഷേധിച്ചു. 61-ാം മിനിറ്റില്‍ സോക്രട്ടിസ് പാപസ്താപൗലോസ് ആഴ്സണലിന്റെ ജയം ഉറപ്പിച്ചു.
സ്വന്തം സാന്‍ സിറോയില്‍ ഇന്റര്‍ മിലാന് 4-0നു റാപ്പിഡ് വിയന്നയെ തോല്‍പ്പിച്ച് യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടറിലെത്തി. ആദ്യ പാദത്തില്‍ ഇന്റര്‍ 1-0ന് ജയിച്ചിരുന്നു. മത്യാസ് വെസിനോ (11’), ആന്ദ്രെ റനോചിയ (18’), ഇവാന് പെരിസിച്ച് (80’), മാത്യോ പോളിറ്റാനോ (87’) എന്നിവരാണ് ഗോള്‍ നേടിയത്. നാപ്പോളി, സെവിയ്യ, വലന്‍സിയ ടീമുകളും പ്രീക്വാര്‍ട്ടറിലെത്തി.