മെല്‍ബണ്‍: ഗിന്നസ് റിക്കാര്‍ഡില്‍ പേരു ചേര്‍ത്ത് ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് വിക്കറ്റ് കീപ്പര്‍ ആലിസ ഹീലി. ഡ്രോണ്‍ ഉപയോഗിച്ച് 80 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്കിട്ട പന്താണ് ഹീലി പിടിച്ചത്. കീപ്പിംഗ് ഗ്ലൗസ് ഉപയോഗിച്ചാണ് ഹീലി ക്യാച്ചെടുത്തത്. ഏറ്റവും ഉയരത്തില്‍ നിന്നുള്ള ക്രിക്കറ്റ് ബോള്‍ ക്യാച്ചെടുത്തതിനുള്ള ഗിന്നസ് റിക്കാര്‍ഡാണ് ഹീലി സ്വന്തമാക്കിയത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്വച്ചായിരുന്നു താരത്തിന്റെ പ്രകടനം. ആദ്യ രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ട ഹീലി മൂന്നാമത്തേത് കൈകളിലൊതുക്കി.
2016ല്‍ ക്രിസ്റ്റ്യന്‍ ബൗഗാര്‍ട്ട്നര്‍ സ്ഥാപിച്ച 62 മീറ്റര്‍ ക്യാച്ചിന്റെ റിക്കാര്‍ഡാണ് ഹീലി തിരുത്തിയത്. ഇതിനുമുമ്പ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസിര്‍ ഹുസൈന്റെ പേരിലുണ്ടായിരുന്ന 49 മീറ്ററായിരുന്നു റിക്കാര്‍ഡ്.