ആലുവ: 18-ാമത് ചാമ്പ്യന്‍സ് ട്രോഫി ഇന്റര്‍ ക്ലബ് ബാസ്കറ്റ്ബോളിന്റെ പുരുഷ വിഭാഗത്തില്‍ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് കൊച്ചി ഫൈനലിൽ. ആദ്യ സെമി ഫൈനലിൽ കസ്റ്റംസ് 72-59ന് കേരള പോലീസിനെ പരാജയപ്പെടുത്തി. 18 പോയിന്റ് നേടിയ അന്താരാഷ്ട്രതാരം ബേസിൽ ഫിലിപ്പാണ് കസ്റ്റംസിന്റെ ടോപ് സ്കോറർ.
വനിതകളില്‍ അസംപ്ഷന്‍ കോളജ് ചങ്ങനാശേരി സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലിൽ കേരള പോലീസ് 59-44ന് കാര്‍മല്‍ ക്ലബ് ആലപ്പുഴയെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. ശ്രീകേരള വര്‍മ കോളജ് തൃശൂര്‍ 38-25ന് ആലപ്പുഴ ബാസ്കറ്റ്ബോളേഴ്സിനെയും പരാജയപ്പെടുത്തി. വനിതകളില്‍ അസംപ്ഷന്‍ കോളജ് 70-56ന് എസ്ഇഎസ് കോളജ് ശ്രീകണ്ഠപുരത്തെ തോല്‍പ്പിച്ചു. 18 പോയിന്റ് നേടിയ എം.എസ്. ആതിരയാണ് അസംപ്ഷന്റെ ടോപ് സ്കോറര്‍.