+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രോ​ വോ​ളി: ഫൈ​ന​ല്‍ ഇ​ന്ന്

ചെ​ന്നൈ: ഇ​ന്ന് ന​ട​ക്കു​ന്ന പ്ര​ഥ​മ പ്രോ ​വോ​ളി​ബോ​ള്‍ ലീ​ഗ്് ഫൈ​ന​ലി​ല്‍ കാ​ലി​ക്ക​ട്ട് ഹീ​റോ​സ്​ചെ​ന്നൈ സ്പാ​ര്‍ട്ട​ന്‍സ് പോ​രാ​ട്ടം. ഒ​രു തോ​ല്‍വി പോ​ലു​മ​റി​യാ​തെ​യാ​ണ് കേരള ത്തിന്‍റെ ഹീ​റോ​സ്
പ്രോ​ വോ​ളി: ഫൈ​ന​ല്‍ ഇ​ന്ന്
ചെ​ന്നൈ: ഇ​ന്ന് ന​ട​ക്കു​ന്ന പ്ര​ഥ​മ പ്രോ ​വോ​ളി​ബോ​ള്‍ ലീ​ഗ്് ഫൈ​ന​ലി​ല്‍ കാ​ലി​ക്ക​ട്ട് ഹീ​റോ​സ്-​ചെ​ന്നൈ സ്പാ​ര്‍ട്ട​ന്‍സ് പോ​രാ​ട്ടം. ഒ​രു തോ​ല്‍വി പോ​ലു​മ​റി​യാ​തെ​യാ​ണ് കേരള ത്തിന്‍റെ ഹീ​റോ​സ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. സെ​മി ഫൈ​ന​ലി​ല്‍ യു ​മും​ബ​യ്‌​ക്കെ​തി​രേ മൂ​ന്നു സെ​റ്റു​ക​ളു​ടെ അ​നാ​യാ​സ ജ​യ​മ​ണ് ഹീ​റോ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്നെ​ണ്ണം തോ​റ്റ സ്പാ​ര്‍ട്ട​ന്‍സ് അ​ട്ടി​മ​റി​യി​ലൂ​ടെ​യാ​ണ് ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി സെ​മി​യി​ലെ​ത്തി​യ കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സി​നെ അ​ഞ്ചു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് സ്പാ​ര്‍ട്ട​ന്‍സ് കീ​ഴ​ട​ക്കി​യ​ത്.

നാ​യ​ക​ന്‍ ജെ​റോ വി​നീ​ത് പു​ല​ര്‍ത്തു​ന്ന ഫോ​മും സ്ഥി​ര​ത​യു​മാ​ണ് ഹീ​റോ​സി​ന്‍റെ ക​രു​ത്ത്. ഒ​പ്പം അ​ജി​ത് ലാ​ല്‍, പോ​ള്‍ ലോ​ട്മാ​ന്‍ എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​വും ടീ​മി​ന് ശ​ക്ത​രാ​ക്കു​ന്നു. ലീ​ഗി​ലെ ടോ​പ് ടെ​ന്‍ പോ​യി​ന്‍റ് സ്‌​കോ​റ​ര്‍മാ​രി​ല്‍ ഈ ​മൂ​വ​രു​മു​ണ്ട്.

സെ​മി ഫൈ​ന​ലി​ല്‍ സ്പാ​ര്‍ട്ട​ന്‍സ് ബ്ലൂ ​സ്്‌​പൈ​ക്കേ​ഴ്‌​സി​നോ​ട് ഏ​റ്റ​വും മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി​യാ​ണ് ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. 2-1ന് ​പി​ന്നി​ലാ​യ​ശേ​ഷം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചാ​ണ് ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. റൂ​ഡി വെ​ര്‍ഹോ​ഫ്, ന​വീ​ന്‍ രാ​ജ ജേ​ക്ക​ബ്, റു​സ് ലാ​ന്‍സ് സോ​റോ​കി​ന്‍സ് എ​ന്നി​വ​രാ​ണ് സ്പാ​ര്‍ട്ട​ന്‍സി​ന്‍റെ ശ​ക്തി.

വ​നി​ത​ക​ളു​ടെ പ്രദർശന മ​ത്സ​രം

ഇ​ന്ത്യ​യി​ലെ വ​നി​ത വോ​ളി​ബോ​ളി​ന് പ്രോ​ത്സാ​ഹ​നം ന​ല്‍കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്രോ ​വോ​ളി​ബോ​ള്‍ ലീ​ഗിൽ വ​നി​ത​ക​ളു​ടെ വോ​ളി​ബോ​ള്‍ മ​ത്സ​രം. പ്രോ ​വോ​ളി ലീ​ഗ് ഫൈ​ന​ല്‍ ന​ട​ക്കു​ന്ന ചെ​ന്നൈ​യി​ലെ നെ​ഹ്‌​റു ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ വ​നി​ത വോ​ളി​ബോ​ള്‍ താ​ര​ങ്ങ​ളെ ഉ​ള്‍പ്പെ​ടു​ത്തി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ഇന്നു ന​ട​ക്കു​ന്ന ഫൈ​ന​ലി​നു മു​മ്പാ​ണ് വ​നി​ത​ക​ളു​ടെ മ​ത്സ​രം.

ബ്ലൂ, ​യെ​ല്ലോ എ​ന്നി​ങ്ങ​നെ ര​ണ്ടു ടീ​മു​ക​ളാ​യി​ട്ടാ​യി​രി​ക്കും മ​ത്സ​രം. ഇ​ന്ത്യ​ന്‍ വ​നി​ത വോ​ളി​ബോ​ള്‍ പ്ര​തി​ഭ​ക​ളെ ദേ​ശീ​യ ടെ​ലി​വി​ഷ​നി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ലീ​ഗി​ല്‍ ടി​വി ക​മ​ന്‍റേ​റ്റ​റാ​യ അ​ലെ​ക്‌​സ ചി​ത്ര സ്‌​ട്രേ​ഞ്ച്, ടീം ​ബ്ലൂ​വി​നെ പ്ര​തി​നി​ധീ​ക​രി​ക്കും. സ്ലോ​വേ​നി​യ​യു​ടെ മ​രീ​ന സ്വെ​റ്റ​നോ​വ ടീം ​യെ​ല്ലോ​യ്ക്കു വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങും. മൂ​ന്നു സെ​റ്റ് മ​ത്സ​ര​ത്തി​ല്‍ ഓ​രോ​ന്നും 15 പോ​യി​ന്‍റ് വീ​ത​മാ​യി​രി​ക്കും.