ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സൂപ്പര്‍ ടീമുകളായ ബംഗളൂരു എഫ്സി-എഫ്സി ഗോവ പോരാട്ടത്തില്‍ ജയം നീലക്കുപ്പായക്കാര്‍ക്ക്. ആദ്യ പകുതിയില്‍ തന്നെ പത്തുപേരുമായി ചുരുങ്ങിയ ബംഗളൂരു തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഗോവയെ എതിരില്ലാത്ത മൂന്നു ഗോളിനു തോല്‍പ്പിച്ചു. രണ്ടാം പകുതിയിലായിരുന്നു ഗോളുകള്‍. ജയത്തോടെ ബംഗളൂരു ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
42-ാം മിനിറ്റില്‍ നിഷു കുമാര്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. എന്നാല്‍ ഒരാള്‍ കുറഞ്ഞിട്ടും തളരാതെ കളിച്ച ബംഗളൂരുവിനെ യുവാനന് (50’), ഉദാന്ത സിംഗ് (58’), മികു (69’) എന്നിവരാണ് ഗോള്‍ നേടിയത്. 17 കളിയില്‍ ബംഗളൂരുവിന് 34 പോയിന്റും ഇത്രതന്നെ മത്സരത്തില്‍ ഗോവയ്ക്ക് 31 പോയിന്റുമാണുള്ളത്.