മുംബൈ: ട്വന്റി 20 ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്കോര്‍ ശ്രേയസ് അയ്യര്‍ക്ക്. സയിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മുംബൈയ്ക്കായി സിക്കിമിനെതിരായ മത്സരത്തിലെ പ്രകടനമാണ് 55 പന്തില്‍ 147 റണ്‍സ് പ്രകടനമാണ് അയ്യരെ റിക്കാര്‍ഡ് ബുക്കില്‍ കയറ്റിയത്.
അയ്യരുടെ മികവില്‍ മുംബൈ നാലു വിക്കറ്റിന് 258 റണ്‍സ് നേടി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ട്വന്റി 20 സ്കോറാണിത്. മത്സരത്തില്‍ മുംബൈ 154 റണ്‍സിനു ജയിച്ചു. ഋഷഭ് പന്തിന്റെ 128 നോട്ടൗട്ടാണ് അയ്യര്‍ മറികടന്നത്. അയ്യരുടെ ഇന്നിംഗ്സില്‍ 15 സിക്സും ഏഴു ഫോറുമുണ്ടായിരുന്നു. ഇതോടെ ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ഇന്ത്യക്കാരനെ റിക്കാര്‍ഡും താരം സ്വന്തമാക്കി. മുരളി വിജയ് യുടെ 11 സിക്സിന്റെ റിക്കാര്‍ഡാണ് അയ്യര്‍ തകര്‍ത്തത്. 38 പന്തില്‍ സെഞ്ചുറി നേടിയ അയ്യര്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യക്കാരനായി. പന്ത് (32), രോഹിത് ശര്‍മ (35), യൂസഫ് പഠാന് (37) എന്നിവരാണ് മുന്നില്‍.